പാലക്കാട്: പാലക്കാട് കനല്‍ചാട്ടത്തിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ ആലത്തൂര്‍ പൊലീസ് കേസെടുത്തു. ബാലാവകാശ കമ്മീഷന്‍ നിര്‍ദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്.
കുട്ടിക്ക് ആവശ്യമായ കൗണ്‍സിലിംഗും സംരക്ഷണവും ഉറപ്പാക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. കനല്‍ച്ചാട്ടം നടത്തുന്നതിനിടെ വിദ്യാര്‍ത്ഥി തീ കൂനയിലേക്ക് വീഴുകയായിരുന്നു.
സംഭവത്തില്‍ ബാലാവകാശകമ്മീഷന്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു. രക്ഷിതാക്കളുടെ ഭാഗത്ത് വീഴ്ചയുണ്ടായോന്ന് പരിശോധിക്കും. പരിക്കേറ്റ കുട്ടിയെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.