തിരുവല്ലയില്‍ ഒഴുക്കില്‍പെട്ട് പത്തുവയസുകാരനെ കാണാതായി

Death

തിരുവല്ല: തിരുവല്ലയ്ക്കു സമീപം വരട്ടാറില്‍ പായിപ്പാട് വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പെട്ട് കാണാതായി. പത്തുവയസുകാരനായ ജിതിനെയാണ് കാണാതായിരിക്കുന്നത്. തിരച്ചില്‍ പുരോഗമിക്കുകയാണ്.

അതേസമയം, ആലപ്പുഴ നെടുമുടിയില്‍ അമ്മയേയും മകളെയും വീടിനു സമീപമുള്ള വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജോളിയേയും മകള്‍ സിജിയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൂടാതെ അഞ്ച് തെങ്ങില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. മത്സ്യ തൊഴിലാളികളായ കാരമല്‍ ലാസര്‍, സഹായ രാജ് എന്നിവരാണ് മരിച്ചത്. ആകെ ആറ് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. ബാക്കി നാല് പേരെയും രക്ഷപ്പെടുത്തിയിരുന്നു. മഴ ശക്തമായ സാഹചര്യത്തില്‍ പതിനൊന്ന് ജില്ലകളിലായി അര ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്വാമ്പുകളില്‍ കഴിയുകയാണ്.

Top