ഇംഫാല്‍ : മണിപ്പുരിൽ ബിജെപിയുടെ ഓഫിസ് കത്തിച്ച് പ്രക്ഷോഭകാരികൾ. തൗബാലിലെ മണ്ഡലം കമ്മിറ്റി ഓഫിസ് മെയ്തെയ് വിഭാഗക്കാരാണ് കത്തിച്ചതെന്നാണ് വിവരം. കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് മണിപ്പുരിൽ വീണ്ടും സംഘർഷം ഉടലെടുത്തത്.
മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു. വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് കല്ലേറുണ്ടായതിനെത്തുടര്‍ന്ന് സുരക്ഷാസേന കണ്ണീര്‍വാതകം പ്രയോഗിച്ചു. മുഖ്യമന്ത്രിയുമായും ഗവര്‍ണറുമായും കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയെങ്കിലും വിദ്യാര്‍ഥികള്‍ക്കിടിയില്‍നിന്ന് കല്ലേറുണ്ടാവുകയായിരുന്നു.
കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ 45 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിരുന്നു. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചെങ്കിലും വിദ്യാർഥികൾ കൂട്ടത്തോടെ പ്രക്ഷോഭത്തിനെത്തി. അതിനിടെ, സായുധസേനയ്ക്ക് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ മണിപ്പുരില്‍ ആറു മാസത്തേക്കുകൂടെ നീട്ടി.