സുഹൃത്തുക്കള്‍ മാല തിരികെ നല്‍കിയില്ല; വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

Committed Suicide

ഹൈദരാബാദ്: ദീപാവലിക്ക് പടക്ക വില്പന നടത്താന്‍ സുഹൃത്തുക്കള്‍ക്ക് നല്‍കിയ സ്വര്‍ണമാല തിരികെ കിട്ടാത്തതിനാല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസമാണ് ബിരുദധാരിയായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്.

വിദ്യാര്‍ഥിനിയുടെ രണ്ട് സുഹൃത്തുക്കള്‍ ദീപാവലിക്ക് പടക്കവില്‍പ്പന നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് പണം സംഘടിപ്പിക്കാന്‍ യുവതിയുടെ സ്വര്‍ണ മാല പണയം വെയ്ക്കുകയായിരുന്നു.

എന്നാല്‍ പടക്കവില്‍പ്പനയില്‍ നിന്ന് ലാഭം ലഭിക്കാത്തതിനാല്‍ പണയംവെച്ച മാല തിരികെ എടുത്തു നല്‍കുവാന്‍ സുഹൃത്തുക്കള്‍ക്ക് സാധിച്ചില്ല. ഇതില്‍ മനംനൊന്താണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയത്.

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ രണ്ട് സുഹൃത്തുക്കള്‍ക്കെതിരെ ചില്‍കല്‍ഗുഡ പൊലീസ് കേസെടുത്തു.

Top