കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

suicide

കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം സ്വദേശിയായ അരുണ്‍ കൃഷ്ണ (24) ആണ് മരണപ്പെട്ടത്.

ഇന്നു രാവിലെ 11 മണിയോടെയാണ് അരുണിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

എംടെക് നാനോ ടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അരുണ്‍.

എന്‍ഐടി എംബിഎ ഹോസ്റ്റലിന്റെ നാലാം നിലയിലെ 2405-ാം നമ്പര്‍ മുറിയിലാണ് അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലായിരുന്നു അരുണ്‍. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

എന്നാല്‍, കഴിഞ്ഞ ദിവസം അരുണിനെ കണ്ടപ്പോള്‍ ആത്മഹത്യ ചെയ്യേണ്ട മാനസിക ബുദ്ധിമുട്ടുള്ളതായി തോന്നിയിരുന്നില്ലെന്നാണ്‌ സഹപാഠി പറയുന്നത്.

രാവിലെ സഹപാഠി വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനെത്തുടര്‍ന്ന് വാര്‍ഡനും സെക്യൂരിറ്റിയുമെല്ലാം എത്തി മുറിയുടെ വാതില്‍ തള്ളിത്തുറക്കുകയായിരുന്നു.

ജൂണ്‍ 28 നാണ് അരുണ്‍ കോളേജില്‍ ചേര്‍ന്നത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top