ഭുവനേശ്വവര്‍: സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഒഡീഷയിലെ ഭീംകുണ്ട് വെള്ളച്ചാട്ടത്തിന് സമീപം മയൂര്‍ബഞ്ജില്‍ വച്ചായിരുന്നു സംഭവം നടന്നത്. കട്ടക്ക് സ്വദേശിയായ രോഹന്‍ മിശ്രയാണ് മരിച്ചത്.
Odisha: A student from Cuttack District died today after slipping into a water body at Bhima Kunda, a picnic spot in Mayurbhanj district, reportedly while taking a selfie with his friends. Case registered. pic.twitter.com/csDTqg5xsd
— ANI (@ANI) December 30, 2018
കൂട്ടുക്കാര്‍ക്കൊപ്പം ഭീംകുണ്ടിലെത്തിയ രോഹന്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍തെറ്റി വെള്ളച്ചാട്ടത്തില്‍നിന്ന് പുഴയിലേക്ക് വീഴുകയായിരുന്നു. ഈ
അപകടത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. വെള്ളച്ചാട്ടത്തില്‍നിന്നും പുഴയിലേക്ക് വീഴുമ്പോള്‍ പാറക്കെട്ടുകളില്‍ പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യുവാവിനെ ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ പൊലീസ് കേസെടുത്തു.