കാമുകിയെ രാഖി കെട്ടാന്‍ അധ്യാപകര്‍ നിര്‍ബന്ധിച്ചു; മനംനൊന്ത് വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു

raksha bandhan

അഗര്‍ത്തല: ത്രിപുരയില്‍ കാമുകിയെ രാഖി കെട്ടാന്‍ അധ്യാപകര്‍ നിര്‍ബന്ധിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥി സ്‌കൂള്‍ കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ത്രിപുരയിലെ അഗര്‍ത്തലയിലാണ് പതിനെട്ടുകാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.

നഗരത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയായ ദിലീപ് കുമാര്‍ സാഹയുടെ കൈയില്‍ രാഖി കെട്ടാന്‍ ഇയാളുടെ പെണ്‍സുഹൃത്തിനെ അധ്യാപകരും പ്രിന്‍സിപ്പലും ചേര്‍ന്നു നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ ഇരുവരും ഇത് ചെയ്യാന്‍ തയാറായില്ല.

നിര്‍ബന്ധം തുടര്‍ന്നതിനെ തുടര്‍ന്ന് ദിലീപ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍നിന്നു ചാടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ദിലീപിന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് കുറ്റക്കാരായ അധ്യാപകരുടെ അറസ്റ്റ് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സ്‌കൂളിനെതിരേ പ്രതിഷേധിച്ചു.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top