കാസര്‍ഗോഡ്: കേന്ദ്രീയ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.
കാസര്‍ഗോഡ് കുടുവില്‍ അശോകന്റെ മകള്‍ സുധീഷയെയാണ്(15) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടിയുടെ കുടുംബം മംഗളൂരുവിലാണ് താമസം. കുഡ്ലുവിലെ മാതൃസഹോദരിയുടെ വീട്ടില്‍ താമസിച്ചാണ് പെണ്‍കുട്ടി പഠിക്കുന്നത്.
സുധീഷയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മരണകാരണം എന്തെന്ന് വ്യക്തമല്ല. പൊലീസ് അന്വഷണം ആരംഭിച്ചു. കാസര്‍കോട് പ്രിന്‍സിപ്പള്‍ എസ്ഐ അജിത്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.