കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാര്‍ത്ഥികള്‍. ജീവനക്കാരെ അകത്തേക്ക് വിടുന്നില്ല. ക്ലാസ് മുടക്കി പ്രതിഷേധിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. രാത്രി 12ന് മുമ്പ് ഹോസ്റ്റലില്‍ പ്രവേശിക്കണമെന്ന നിര്‍ദേശത്തിനെതിരെയാണ് പ്രതിഷേധം. ക്യാമ്പസിനകത്ത് ഇന്നലെ അര്‍ധരാത്രി തുടങ്ങിയ പ്രതിഷേധ പരിപാടികള്‍ രാവിലെയും തുടരുകയാണ്.
വിദ്യാര്‍ത്ഥികള്‍ രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കാന്റീന്‍ നേരത്തെ അടയ്ക്കുന്നത് എന്നാണ് വിശദീകരണം. ആരോഗ്യം മോശമാകുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തെയും ബാധിക്കുമെന്ന് എന്‍ഐടി ഡീന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഒപ്പം അര്‍ദ്ധരാത്രി പുറത്തുപോകുന്നത് വിദ്യാര്‍ത്ഥികളുടെ സുരക്ഷയെയും ബാധിക്കും. അതുകൊണ്ടുതന്നെ 12 മണിക്ക് മുമ്പ് ഹോസ്റ്റലില്‍ കയറണം എന്നാണ് നിര്‍ദേശം. നിയന്ത്രണം ലംഘിക്കുന്നവര്‍ക്ക് സസ്‌പെന്‍ഷന്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ രാത്രി 12 മണിക്ക് മുമ്പ് ഹോസ്റ്റലില്‍ തിരികെ പ്രവേശിക്കണമെന്ന് ഡീന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്. രാത്രി 11 മണി വരെ മാത്രമായിരിക്കും ക്യാന്‍ന്റീന്‍ പ്രവര്‍ത്തികയെന്നും അറിയിച്ചിട്ടുണ്ട്.