വിഴിഞ്ഞം : ഒഴുക്കില്‍പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. നെയ്യാറ്റിന്‍കര ഓലത്താന്നി വിക്ടറി വിഎച്ച്എസ്എസിലെ വിദ്യാര്‍ഥി ബാലരാമപുരം പുന്നക്കാട് തലയല്‍ നൈനാംകോണം ഐശ്വര്യ ഭവനില്‍ കുഞ്ഞുമോന്-സീമ ദമ്പതികളുടെ മകന് അഭിജിത്തി(16)ന്റെ മൃതദേഹം അടിമലത്തുറ ഭാഗത്തെ കടലിലാണ് കണ്ടെത്തിയത്.
ആഴിമല കടലില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. വിദ്യാര്‍ഥികളുള്‍പ്പെട്ട എട്ടംഗ സംഘം വ്യാഴാഴ്ച വൈകിട്ട് കുളിക്കാനിറങ്ങിയതിനിടെയാണ് അപകടം നടന്നത് .
തീരദേശ പോലീസ് ഗ്രേഡ് എസ്ഐമാരായ ജയകുമാര്‍,ശശിധരന്, സിപിഒമാരായ ഷിബു, ഷാജന്, ഹോംഗാര്‍ഡ് ക്രിസ് ആന്‍ഡ്രൂസ് എന്നിവരുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി വള്ളം സംഘടിപ്പിച്ച് മൃതദേഹം കരയ്ക്കെത്തിച്ചു.