ന്യൂഡല്‍ഹി: രാജ്യത്ത് വിദ്യാര്‍ഥികള്‍ക്കിടയിലെ ആത്മഹത്യ നിരക്ക് കൂടുന്നതായി സര്‍ക്കാര്‍. 2014-2016 കാലഘട്ടത്തിലെ കണക്കനുസരിച്ച് 26,500
വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയത്. ബുധനാഴ്ച രാജ്യസഭയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
കേന്ദ്രമന്ത്രി ഹന്‍സ്രാജ് ഗംഗാറാം ആഹിര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 9,474 പേര്‍ 2016-ലും 8,934 പേര്‍ 2015-ലും, 2014-ല്‍ 8,068 എന്നിങ്ങനെയാണ് കണക്കുകള്‍.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. 2016-ലെ കണക്ക് പ്രകാരമാണിത്. 1350 പേരാണ് ഇവിടെ ജീവനൊടുക്കിയത്. തൊട്ടു പിന്നാലെ 1,147 പേരുമായി പശ്ചിമ ബംഗാളാണ് ഉള്ളത്. തുടര്‍ന്ന് തമിഴ്‌നാട് 981 പേര്‍, മധ്യപ്രദേശ് 838 പേര്‍ എന്നിങ്ങനെ പോകുന്നു റിപ്പോര്‍ട്ട്.
അതേസമയം, മഹാരാഷ്ട്രയില്‍ 2015-ല്‍ 1230 പേരാണ് ജീവനൊടുക്കിയത്. തമിഴ്‌നാട്ടില്‍ 955 പേര്‍, ഇതേ വര്‍ഷം ചത്തീസ്ഗഡില്‍ 676 പേര്‍ ജീവനൊടുക്കിയിട്ടുണ്ട്.