ലൈസന്‍സില്ലാതെ വാഹനം ഓടിച്ച് കുട്ടികള്‍; അമ്മമാര്‍ക്ക് പിഴ 50,000 രൂപ

കാസര്‍കോട്: പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ സ്‌ക്കൂട്ടര്‍ ഓടിച്ചതിന് അമ്മമാര്‍ക്ക് 25,000 രൂപ പിഴ ചുമത്തി പോലീസ്. ലൈസന്‍സ് ഇല്ലാതെ കുട്ടിള്‍ വാഹനമോടിച്ചാല്‍ പുതിയ മോട്ടോര്‍ വാഹന ഭേതഗതി പ്രകാരം രക്ഷകര്‍ത്താവിന് മൂന്നുവര്‍ഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. വാഹന പരിശോധനയ്ക്കിടെ രണ്ട് വീട്ടമ്മമാര്‍ക്കാണ് പിഴ ചുമത്തി പൊലീസ് നോട്ടീസ് നല്‍കിയത്.

ലൈസന്‍സ് ഇല്ലാതെ കുട്ടികള്‍ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാണ് പോലീസ് കര്‍ശന പരിശോധന നടപ്പാക്കിയ്ത്. ഹൈസ്‌ക്കൂള്‍ പരിസരങ്ങളില്‍ ലൈസന്‍സില്ലാത്ത ഇരുചക്ര വാഹന യാത്ര വ്യാപകമാണ്. ഇത് രക്ഷിതാക്കളുടെ സമ്മത പ്രകാരമാണെന്നും ഇങ്ങനെ പിടികൂടുന്നവര്‍ക്ക് കടുത്ത ശിക്ഷയായിരിക്കും നല്‍കുകുന്നത്.

Top