തിരുവനന്തപുരം: അധ്യാപകരെ നിയമിക്കാനുള്ള അധികാരം മാനേജര്‍മാര്‍ക്ക് തന്നെയായിരിക്കും എന്നാല്‍ ഒരു വിദ്യാര്‍ത്ഥി അധികമായാല്‍ ഒരധ്യാപക തസ്തിക ഉണ്ടാക്കുന്ന രീതി ഇനി പറ്റില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. എയ്ഡഡ് അധ്യാപക നിയമന നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തില്ലെന്നും ധനമന്ത്രി ആവര്‍ത്തിച്ചു.
നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുന്നതിനിടെയാണ് തോമസ് ഐസക് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. കോടതിയില്‍ പോയാല്‍ മാനേജ്‌മെന്റുകള്‍ക്ക് ഇക്കാര്യം വ്യക്തമാക്കുമെന്നും കേരള വിദ്യാഭ്യാസ അവകാശ നിയമം സര്‍ക്കാര്‍ ലംഘിച്ചിട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയെ ബജറ്റില്‍ അവഗണിച്ചെന്ന പരാതി തെറ്റാണെന്നും മറുപടി പ്രസംഗത്തിനിടെ ധനമന്ത്രി പറഞ്ഞു. 4,853 കോടിയുടെ വിവിധ പദ്ധതികള്‍ ജില്ലയ്ക്ക് വേണ്ടി ബജറ്റിലുണ്ടെന്ന് ധനമന്ത്രി വിശദീകരിച്ചു.