മുംബൈ: മഹാരാഷ്ട്രയില്‍ സ്‌കൂള്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂള്‍ ബസിന്റെ ഡ്രൈവര്‍ മുങ്ങിമരിച്ചു. കുട്ടികളുമായി പോരുമ്പോഴായിരുന്നു പ്രകാശ് ബാബു പാട്ടീല്‍ ഓടിച്ച ബസ് റോഡരികിലെ ഓടയില്‍ കുടുങ്ങിയത്. അതിശക്തമായ മഴയില്‍ റോഡിലുണ്ടായ വെള്ളക്കെട്ട് മൂലമാണ് വാഹനം അപടകത്തില്‍ പെട്ടത്.
വാഹനം ഓടയില്‍ നിന്ന് കയറ്റാനുള്ള ശ്രമത്തിനിടയില്‍ രണ്ട് കുട്ടികള്‍ റോഡിലേക്കിറങ്ങിയത് പ്രകാശിന്റെ ശ്രദ്ധയില്‍പെട്ടു. വഴിയിലെ വെള്ളത്തില്‍ കളിക്കാനിറങ്ങിയ കുട്ടികളെ തിരികെ വാഹനത്തിലെത്തിക്കാന്‍ പ്രകാശും റോഡിലേക്കിറങ്ങി. കുട്ടികള്‍ അപ്പോഴേക്കും റോഡിലെ ഗര്‍ത്തത്തില്‍ കുടുങ്ങിയിരുന്നു. അവരെ രക്ഷിച്ച ശേഷം തിരികെകയറാനുള്ള ശ്രമത്തിനിടെ പ്രകാശ് ശക്തമായ ഒഴുക്കു വെള്ളത്തിനൊപ്പം ഗര്‍ത്തത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടികള്‍ അപകടത്തിലാകുമെന്ന് കണ്ട് സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ പ്രകാശ് ഗര്‍ത്തത്തിലേക്കിറങ്ങുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.