ഷാംലി: ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫോണില്‍ സിനിമ കാണിച്ച് കൊടുത്ത അധ്യാപകനെ സസ്‌പെന്റ് ചെയ്തു. അധ്യാപകനായ അരവിന്ദ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഷാംലി ജില്ലയില്‍ ലഡോ മജ്ര ഗ്രാമത്തിലെ ഒരു പ്രൈമറി സ്‌കൂളിലാണ് സംഭവം. അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് സിനിമ കാണിക്കുന്നതിന്റെ വീഡിയോ സേഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സ്‌കൂള്‍ അധികൃതര്‍ തീരുമാനം എടുത്തത്. ജില്ലാ ബേസിക് ശിക്ഷാ അധികാരി ഗീത വര്‍മ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.