തിരുവനന്തപുരം: നിലമ്പൂരില്‍ നിന്നും കാണാതായ രണ്ട് കുട്ടികളേയും തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി. നിലമ്പൂര്‍ അകമ്പാടം നമ്പൂരിപൊട്ടിയിലെ വലിയാട്ട് ബാബുവിന്റെ മകന്‍ ഷഹീന്‍ സഹപാഠിയായ അജിന്‍ഷാദ് എന്നിവരെയാണ് തമ്പാനൂരില്‍ നിന്നും കണ്ടെത്തിയത്.
ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷഹീനെ ഇന്നലെ വൈകിട്ട് മുതല്‍ കാണാനില്ലെന്ന് ആരോപിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാവിലെ സ്‌കൂളിലേക്ക് പോയ ഷഹീന്‍ പിന്നീട് തിരിച്ചു വന്നില്ലെന്നാണ് പൊലീസിന് ലഭിച്ച പരാതിയില്‍ പറഞ്ഞിരുന്നത്.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഇരുവരും ഒരുമിച്ച് നാട് വിട്ടിരിക്കാം എന്ന നിഗമനത്തില്‍ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും വിവരം നല്‍കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് രാവിലെ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും രണ്ട് പേരെയും റെയില്‍വേ പൊലീസ് കണ്ടെത്തിയത്.
ഇരുവരേയും റെയില്‍വേ പൊലീസ് പിന്നീട് ചൈല്‍ഡ് ലൈനിന് കൈമാറി. ഇവരെ തിരിച്ചു നാട്ടിലേക്ക് കൊണ്ടു വരാനായി ബന്ധുക്കള്‍ നിലമ്പൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.