കോഴിക്കോട്: വിവാഹ വിഡിയോകളും ഫോട്ടോകളും അശ്ലീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്ത സംഭവത്തില്‍ സ്റ്റുഡിയോ ഉടമകള്‍ കസ്റ്റഡിയില്‍. വടകരയിലെ സദയം സ്റ്റുഡിയോ ഉടമകളാണ് പൊലീസ് പിടിയിലായത്. വിവാഹ ഫോട്ടോകളും വിഡിയോകളും അശ്ലീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്യാന്‍ സഹായിച്ച ഫോട്ടോ എഡിറ്ററെ പിടികൂടാനുണ്ട്. സ്റ്റുഡിയോ ഉടമകളായ ദിനേശനെയും ഫോട്ടോഗ്രാഫര്‍ കൂടിയായ സതീശനെയുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
ഫോട്ടോകളും വീഡിയോകളും മോര്‍ഫിങ് നടത്തിയെന്ന് നിരവധി പേര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സദയം സ്റ്റുഡിയോ വഴിയാണ് മോര്‍ഫിങ് നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ദിനേശനെയും സതീശനെയും ഇന്നലെ രാത്രി വയനാട്ടില്‍ നിന്നാണ് പിടികൂടിയത്.