ഡൽഹി ; ഹിമാലയൻ ശ്രേണിയെ തകർക്കുന്ന ഒരു വലിയ ഭൂകമ്പം ഇനി ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ലോകത്തെ പ്രമുഖ ഭൂകമ്പ ശാസ്ത്രജ്ഞർ നടത്തിയ സമീപകാല പഠനത്തിൽ പറയുന്നത്. റിച്ച്റ്റർ സ്കെയിൽ 8 -ന് മീതെ പോകാവുന്ന ആ ഭൂകമ്പം രാജ്യത്ത് അഭൂതപൂർവമായ നാശം വിതയ്ക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
ഭൂകമ്പത്തിന്റെ ആഘാതം അടുത്തുള്ള നഗരങ്ങളായ ചണ്ഡീഗഢ്, ന്യൂഡൽഹി എന്നിവയെ ബാധിക്കും. സങ്കൽപ്പിക്കാൻ സാധിക്കാത്ത അളവിൽ ആളുകൾ മരണപ്പെടുമെന്ന് അതിൽ മുന്നറിയിപ്പ് നൽകുന്നു. 2018 -ലെ ഒരു റിപ്പോർട്ട് പ്രകാരം, ടെക്റ്റോണിക്-പ്ലേറ്റ് കൂട്ടിയിടി കാരണം ഹിമാലയം പോലുള്ള പർവതപ്രദേശങ്ങളിൽ ഉണ്ടാകുന്ന ഭൂകമ്പങ്ങൾ വളരെ ശക്തികൂടിയതാകും എന്നാണ് കണ്ടെത്തിയിരുന്നത്.