മലയാളികളുടെ അഹങ്കാരമായ സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ.
എന്നാൽ മലയാളികൾ മാത്രമല്ല തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്തും ശരിക്കും ഞെട്ടി, നമ്മുടെ ലാലേട്ടന്റെ പുതിയ വേഷപ്പകർച്ചയിൽ.
ഒടിയനിലെ മോഹൻലാലിൻറെ രൂപമാറ്റം കണ്ട് സൂപ്പര്‍ താരം രജനീകാന്ത് മോഹന്‍ലാലിനെ വിളിച്ച് അഭിനന്ദിച്ചെന്ന് സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി.
ഇതുവരെ ലാലേട്ടന്‍റെ മീശ പിരിച്ചുള്ള ഹീറോയിസം ആണ് നമ്മള്‍ കണ്ടത്. ഇനി മീശ ഇല്ലാത്ത കട്ട ഹീറോയിസം കാണാം. ഞാനും ഒരു ലാല്‍ ആരാധകനാണ് എന്ന് രജനീകാന്ത് പറഞ്ഞു.
ഒടിയന്റെ ഫസ്റ്റ്ലുക്ക് വന്ന നാള്‍ മുതൽ ഞാനടക്കമുള്ള അദ്ദേഹത്തിന്റെ പ്രേക്ഷകർ ഒരുപാട് പ്രതീക്ഷിച്ചിരുന്നു. എങ്ങനെയാകും അദ്ദേഹം ഈ രൂപത്തിലേക്ക് മാറുക. വർഷങ്ങളായി നമ്മളുടെ മനസ്സിൽ പതിഞ്ഞൊരു മുഖമുണ്ട് അദ്ദേഹത്തിന്. അതിൽ നിന്നും ഈ രൂപത്തിലേക്ക് മാറുമ്പോൾ ആരാധകരും അത് എങ്ങനെയെടുക്കും എന്നൊരു സംശയം ഉണ്ടായിരുന്നുവെന്നും സ്റ്റൈല്‍ മന്നന്‍ അറിയിച്ചു.
ഓടിയനെ ആരാധകർ സ്വീകരിച്ചതിന്റെ ഞെട്ടലിൽ നിന്ന് ഞാനിപ്പോൾ പുറത്തു പുറത്തുവന്നിരിക്കുന്നുവെന്നും 60 ദിവസം നീണ്ട കഠിന പരിശീലനമായിരുന്നു. ഒന്നുരണ്ടു വര്‍ഷം കൂടി പരിശീലനം നല്‍കിയ വിദഗ്ദര്‍ ലാലിനൊപ്പം ഉണ്ടാകുംമെന്നും , രണ്ടാമൂഴത്തിലെ ഭീമനാകാനുള്ള ആദ്യചുവട് കൂടിയാണ് ഇതെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
മലയാളികളുടെ അഭിമാനവും അഭിനയ ലോകത്തിന്റെ നടന വിസ്മയവുമായ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒടിയന്‍.
ഇതുവരെ മറ്റൊരു മോഹന്‍ലാല്‍ സിനിമയിലും കാണാത്ത മേക്കോവറിലാണ് മലയാളികളുടെ പ്രിയതാരം ഒടിയനില്‍ എത്തിയിരിക്കുന്നത്.
ഒടിയനിലെ യുവാവായ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിനാണ് തീര്‍ത്തും വ്യത്യസ്തവും കൂടുതല്‍ എനര്‍ജറ്റിക്കുമായ രൂപം നല്‍കിയിരിക്കുന്നത്. ക്ലീന്‍ ഷേവ് ചെയ്ത മുഖമാണ് ഈ കഥാപാത്രത്തിന്.
മാത്രമല്ല, 20 മുതല്‍ 25 കിലോ വരെ ശരീരഭാരം കുറച്ചാണ് മോഹന്‍ലാല്‍ ഈ ലുക്കിലേക്ക് എത്തിയത്. ആറുമണിക്കൂര്‍ വരെയായിരുന്നു ദിവസവും ജിമ്മില്‍ ചെലവഴിച്ചത്. ലാലേട്ടന്റെ ഡയറ്റും വര്‍ക്കൌട്ടും മോണിറ്റര്‍ ചെയ്യാന്‍ 25 അംഗ ടീമാണ് പ്രവര്‍ത്തിച്ചത്.
ചെറുപ്രായം മുതല്‍ 60 വയസുവരെ നീളുന്ന ജീവിതകാലഘട്ടത്തെയാണ് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിക്ക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്.