ഹ്യുണ്ടായിയുടെ കുഞ്ഞന്‍ എസ് യു വി സിറ്റിക്‌സ് അടുത്ത വര്‍ഷം നിരത്തിലിറക്കും

ടുത്ത വര്‍ഷം പകുതിയോടെ ഹ്യുണ്ടായിയുടെ കുഞ്ഞന്‍ എസ് യു വി സ്റ്റിക്‌സ് നിരത്തിലിറക്കും. 2016 ഓട്ടോഎക്‌സ്‌പോയിലാണ് ഹ്യുണ്ടായി QXi എന്ന കോഡ് നമ്പര്‍ നല്‍കി സ്റ്റിക്‌സ് അവതരിപ്പിച്ചത്. ആഡംബര വാഹനങ്ങളോട് കിടപിടിക്കുന്ന സൗന്ദര്യമാണ് സ്റ്റിക്‌സിനുള്ളത്. ഉയര്‍ന്ന ബോണറ്റ്, വലിയ ക്രോമിയം ഗ്രില്ല്, എല്‍ഇഡി ഡിആര്‍എല്ലിനൊപ്പം വീതി കുറഞ്ഞ ഹെഡ്‌ലൈറ്റ്, അലുമിനിയം ഫിനീഷിങ് സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്തെ അലങ്കരിച്ചിരിക്കുന്നത്.

വീതിയേറിയ അലോയി വീലുകളും ബ്ലാക്ക് ഫിനീഷിങ് ബി പില്ലറും എല്‍ഇഡി ടെയില്‍ ലാമ്പും ക്രോസ് സ്‌പോയിലറും സ്റ്റിക്‌സിന്റെ സൗന്ദര്യത്തിന് മുതല്‍കൂട്ടാവുന്നുണ്ട്. ഐ20യിലെയും ക്രെറ്റയിലെയും നല്‍കിയിരിക്കുന്നതിനോട് സാമ്യമുള്ള ഡാഷ്‌ബോര്‍ഡാണ് ഇതിലും ഒരുക്കിയിരിക്കുന്നത്. ടച്ച് സക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ എന്നിവയും ഇന്റീരിയറില്‍ ഒരുക്കിയിരിക്കുന്നു. സുരക്ഷയുടെ കാര്യത്തില്‍ ഹ്യുണ്ടായി യാതൊരു വിട്ടുവീഴ്ച്ചയും വരുത്താറില്ല. അടിസ്ഥാന മോഡല്‍ മുതല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയും ഇതിലുണ്ട്.

ആറ് സ്പീഡ് ഗിയര്‍ ബോക്‌സില്‍ 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ സിആര്‍ഡിഐ ഡീസല്‍ എന്‍ജിനിലുമാണ് ഹ്യുണ്ടായി സ്റ്റിക്‌സ് നിരത്തിലെത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ച്പി പവറും 171 എന്‍എം ടോര്‍ക്കുമേകും. എട്ട് ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെയായിരിക്കും സ്റ്റിക്‌സിന്റെ വില.

Top