മൂന്നാർ: മൂന്നാറിലെ കൈയേറ്റവുമായി ബന്ധപ്പെട്ടു തെറ്റായ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നു സ്പെഷ്യൽ തഹസീൽദാർക്കു സസ്പെൻഷൻ.
ജില്ലാ കളക്ടർ സ്പെഷ്യൽ തഹസീൽദാരായ കെ.എസ്. ജോസഫിനെയാണ് സസ്പെൻഡു ചെയ്തത്.
കൈയേറ്റം ഒഴിപ്പിക്കാത്ത സ്ഥലം ഒഴിപ്പിച്ചെന്നു റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് തഹസീൽദാർക്കെതിരെ നടപടി സ്വീകരിച്ചത്.