മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ഉപസമിതി യോഗം ഇന്ന്

ഇടുക്കി: നിലവിലെ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ഇന്ന് ഉപസമിതി യോഗം ചേരും. മഴയും നീരൊഴുക്കും കുറഞ്ഞതോടെ മുല്ലപ്പെരിയാറില്‍ നിലവില്‍ ആശങ്കയില്ല. കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് വീണ്ടും കൂട്ടിയിട്ടുണ്ട്. ഇപ്പോള്‍ സെക്കന്റില്‍ 2100 ഘനയടി എന്ന തോതിലാണ് വെള്ളം കൊണ്ടുപോകുന്നത്.

ജലനിരപ്പ് 136 അടിയിലെത്തിയെങ്കിലും ഡാമിലേക്കുള്ള നീരൊഴുക്ക് തീരെ കുറവാണ്. സെക്കന്റില്‍ 5000 ഘനയടിയില്‍ താഴെ മാത്രമാണ് ഇപ്പോഴത്തെ നീരൊഴുക്ക്. എന്നാല്‍ പെരുമഴ പെയ്ത വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഇത് 14000 ആയിരുന്നു.

തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതും സഹായകമായി. മുന്‍ കാലങ്ങളിലെ അപേക്ഷിച്ച് തമിഴ്‌നാട് സര്‍ക്കാരില്‍ നിന്ന് പൂര്‍ണ്ണസഹകരണം ഇപ്പോള്‍ കിട്ടുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top