സാര്‍ലോര്‍ലക്‌സ് ഓപ്പണ്‍ കിരീടം ; രാജീവ് ഔസേഫിനെ തോല്‍പ്പിച്ച് ശുഭാങ്കര്‍ ഡേ

സാര്‍ലോര്‍ലക്‌സ് ഓപ്പണ്‍ കിരീടം ഇന്ത്യയുടെ ശുഭാങ്കര്‍ ഡേയ്ക്ക്. ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ ബ്രിട്ടന്റെ രാജീവ് ഔസേഫിനെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ചാണ് ശുഭാങ്കര്‍ ഡേയുടെ വിജയം. 33 മിനുട്ട് നീണ്ട പോരാട്ടത്തില്‍ 21-11, 21-14 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം കിരീടം സ്വന്തമാക്കിയത്.

ലിന്‍ ഡാന്‍ ഉള്‍പ്പെടെ വമ്പന്‍ അട്ടിമറികള്‍ നടത്തിയാണ് ശുഭാങ്കര്‍ ഡേ ടൂര്‍ണ്ണമെന്റില്‍ മുന്നേറിയത്.

Top