മുംബൈ: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ കെഎം മാണിക്ക് സ്മാരകം പണിയാന്‍ അഞ്ച് കോടി രൂപ വകയിരുത്തിയെന്ന പ്രഖ്യാപനത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. ഇപ്പോള്‍ ഈ പ്രഖ്യാപനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍.
കെഎം മാണിയുടെ സ്മാരകത്തില്‍ പണമെണ്ണുന്ന യന്ത്രം കൂടി കാണുമെന്നായിരുന്നു സുഭാഷ് ചന്ദ്രന്‍ തുറന്നടിച്ചത്. മുംബൈ കേരളീയ സമാജത്തിന്റെ നവതി അഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
5 കോടിയില്‍ എന്റെ വക 500 എന്ന് പരിഹസിച്ച സംവിധായകന്‍ ആഷിഖ് അബുവിനെതിരെ ആഞ്ഞടിച്ച് വിടി ബല്‍റാം രംഗത്തെത്തിയിരുന്നു. കൂടാതെ പ്രഖ്യാപനത്തെ വിമര്‍ശിച്ച് ഹരീഷ് വാസുദേവനും രംഗത്ത് വന്നിരുന്നു. മാണി മരിച്ചത് കൊണ്ട് മാത്രമാണ് അങ്ങേര്‍ക്കെതിരായ വിജിലന്‍സ് കേസ് അവസാനിപ്പിച്ചതെന്നും അഴിമതി നടത്താനും ആ അഴിമതി അന്വേഷിക്കാനും പൊതുജനങ്ങള്‍ തന്നെ നഷ്ടം സഹിക്കണമെന്നും ഇപ്പോള്‍ മരിച്ചാല്‍ ട്രസ്റ്റ് ഉണ്ടാക്കാനും സഹിക്കണം എന്നു പറയുന്നത് തോന്നിയവാസമാണെന്നും ഹരീഷ് വാസുദേവന്‍ വ്യക്തമാക്കി. മാത്രമല്ല ഈ തീരുമാനം താന്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും എതിര്‍പ്പിന്റെ സ്വരം ഇല്ലാതെ നിങ്ങളീ അശ്ലീലം ചെയ്തുവെന്ന് ചരിത്രം രേഖപ്പെടുത്താനേ പാടില്ലെന്നും അതിന് അനുവദിക്കില്ലെന്നും ഹരീഷ് വാസുദേവന്‍ കൂട്ടിച്ചേര്‍ത്തു.