സുബ്രഹ്മണ്യപുരത്തിലെ നായിക സ്വാതി റെഡ്ഡി വിവാഹിതയാകുന്നു;വിവാഹം ആഗസ്റ്റ് 30ന്

സുബ്രഹ്മണ്യപുരം എന്ന തമിഴ് സിനിമയിലൂടെ നാടന്‍ പെണ്ണായി വന്ന് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റിയ നടിയാണ് സ്വാതി റെഡ്ഡി. സ്വാതി വിവാഹിതയാകുന്നു എന്നാണ് പുതിയതായി പുറത്തു വരുന്ന വാര്‍ത്തകള്‍. പൈലറ്റായ വികാസാണ് സ്വാതിയുടെ വരന്‍. ആഗസ്റ്റ് 30ന് ഹൈദരാബാദില്‍ വെച്ച് വിവാഹം നടത്തുമെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

മലേഷ്യന്‍ എയര്‍വേസില്‍ ജോലി ചെയ്യുന്ന വികാസും സ്വാതിയും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. തെലുങ്കില്‍ സഹസംവിധായകനായ ശ്രീധര്‍ ശ്രീയാണ് സ്വാതി വിവാഹിതയാകുന്നുവെന്ന് തന്റെ ട്വീറ്റര്‍ പോസ്റ്റിലൂടെ പങ്കുവെച്ചത്.

ഹൈദരാബാദില്‍ വെച്ച് നടത്തുന്ന ലളിതമായ ചടങ്ങായിരിക്കും കല്ല്യാണം. തുടര്‍ന്ന് കൊച്ചിയില്‍ മലയാളത്തിലെ താരങ്ങള്‍ക്ക് വിവാഹസത്ക്കാരം നടത്തും.

ആമേന്‍, നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും പ്രേക്ഷ ശ്രദ്ധ പിടിച്ചെടുത്ത നടിയാണ് സ്വാതി. മിനിസ്‌ക്രീനിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ സ്വാതിയുടെ ആദ്യ സിനിമ 2005 ല്‍ റിലീസായ ഡെയ്ഞ്ചറായിരുന്നു.

Top