കെഎല്‍ രാഹുലിന് പകരക്കാരനായി ടീമിലെത്തിയ ശുഭ്മന്‍ ഗില്ലിനെ ന്യൂസിലണ്ട് പര്യടനത്തിലും ഉള്‍പ്പെടുത്തുമെന്ന് സൂചന. ശിഖര്‍ ധവാന്, രഹിത് ശര്‍മ്മ എന്നിവര്‍ക്ക് പിന്നിലായി ന്യൂസിലണ്ടില്‍ ഇന്ത്യയുടെ റിസര്‍വ് ഓപ്പണറായി ഗില്ലിനെയും പരിഗണിക്കുമെന്ന് സെലക്ടര്‍ എംഎസ്കെ പ്രസാദ് പറഞ്ഞു. ഇന്ത്യ എ യ്ക്ക് വേണ്ടി ന്യൂസിലാണ്ടില്‍ മികച്ച പ്രകടനം നടത്തിയ താരമാണ് ശുഭ്മന്‍ ഗില്‍.
താരം ലോകകപ്പില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഇന്ത്യ എ കോച്ച് രാഹുല്‍ ദ്രാവിഡുമായി ചര്‍ച്ച ചെയ്ത് താരം അന്താരാഷ്ട്ര ക്രിക്കറ്റിനു സജ്ജനാണെന്ന കാര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും ഇന്ത്യ എ ടൂറുകളില്‍ നിന്ന് ഈ താരങ്ങളെല്ലാം തന്നെ ഏറെ കാര്യങ്ങള്‍ പഠിച്ചു കഴിഞ്ഞുവെന്നും പ്രസാദ് പറഞ്ഞു.