തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള നാമനിര്‍ദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ

noida election

തിരുവനന്തപുരം ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള നാമനിര്‍ദേശ പത്രികകള്‍ ഇന്നു മുതല്‍ സ്വീകരിക്കും. പത്രികസമര്‍പ്പണത്തന് വാഹനവ്യൂഹമോ ജാഥയോ അനുവദിക്കില്ല. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് പത്രിക സ്വീകരിക്കുക. കഴിഞ്ഞകാലങ്ങളിലേ പോലെ ആഘോഷകരമായ പത്രികാ സമര്‍പ്പണത്തിന് വിലക്കുണ്ട്. വരാണാധികാരിയുടെ മുന്നിലേക്ക് വരുന്ന സ്ഥാനാര്‍ഥികള്‍ക്ക് വാഹനവ്യൂഹവും ജാഥയും പാടില്ല. നോമിനേഷൻ സമർപ്പിക്കാനെത്തുമ്പോൾ സ്ഥാനാർഥിക്ക് ഒരു വാഹനം മാത്രമേ പാടുള്ളൂ.

കണ്ടെയ്ൻമെന്റ് സോണിലുള്ളവരോ ക്വാറന്റൈനിൽ കഴിയുന്നവരോ ആണെങ്കിൽ റിട്ടേണിങ് ഓഫിസറെ മുൻകൂട്ടി അറിയിക്കണം. സ്ഥാനാർഥി കോവിഡ് പോസിറ്റിവോ നിരീക്ഷണത്തിലോ ആണെങ്കിൽ നിർദേശകൻ മുഖേന നാമനിർദേശ പത്രിക സമർപ്പിക്കാം. തെരഞ്ഞെടുപ്പ് കമ്മിഷൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുൻപാകെ സ്ഥാനാർഥി സത്യപ്രതിജ്ഞ ചെയ്ത് ഒപ്പു രേഖപ്പെടുത്തണം. തുടർന്നു സത്യപ്രതിജ്ഞാ രേഖ റിട്ടേണിങ് ഓഫിസർക്കു ഹാജരാക്കണം. പത്രിക സമര്‍പ്പണത്തിന് സ്ഥാനാര്‍ഥിയടക്കം മൂന്ന് പേര്‍ക്കാവും പ്രവേശനം. ഒരു സമയം ഒരു സ്ഥാനാര്‍ഥിക്ക് മാത്രമേ പത്രികസമര്‍പ്പണം അനുവദിക്കൂ.

Top