കൊച്ചി: നികുതിദായകര്‍ക്ക് വേണ്ടി ‘ഇന്‍സ്റ്റാ സര്‍വ്വീസ് ‘ആക്‌സിസ് ബാങ്ക് അവതരിപ്പിച്ചു.നികുതിദായകര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഫോം 15ജി/എച്ച് ഇലക്ട്രോണിക് ആയി സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കുന്നതാണ് ഇന്‍സ്റ്റാ സര്‍വ്വീസ്.
നികുതിയിളവ് തേടുന്ന ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ അതിനു സാധിക്കും വിധത്തില്‍ സമര്‍പ്പണ നടപടിക്രമങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ബാങ്കായി ഇതോടെ ആക്‌സിസ് ബാങ്ക് മാറി.
മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വിലാസം മാറുന്നതിനും പാസ്‌പോര്‍ട്ടിനും വിസ അപ്‌ഡേറ്റ് ചെയ്യുന്നതിനും മറ്റും ആവശ്യമായി വരുന്ന കെവൈസി രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ അപ്‌ലോഡ് ചെയ്യുന്നതിനും, മൊബൈല്‍ ക്യാമറ വഴി ഇമേജ് എടുക്കുന്നതിനുമെല്ലാം ഇതുവഴി സാധിക്കും.
ഫോം 15 ജി/എച്ചിനു വേണ്ടിയുള്ള അഭ്യര്‍ഥന ഇലക്ട്രോണിക് ആയി കൈകാര്യം ചെയ്യാനും കഴിയും. ഇടപാടുകാര്‍ക്ക് ആക്‌സിസ് ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിംങ് സൈറ്റ് വഴിയും ഫോം 15 ജി/എച്ച് സമര്‍പ്പിക്കാം.