സുബോധ് കുമാര്‍ സിങ് വധം: പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു

ലക്‌നോ : ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കലാപത്തിനിടെ ഇന്‍സ്‌പെക്ടര്‍ക്കു നേരെ വെടിയുതിര്‍ത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ടാക്സി ഡ്രൈവറായ പ്രശാന്ത് നാഥ് (30) എന്നയാളാണ് പിടിയിലായത്.

ഡല്‍ഹി-നോയിഡ അതിര്‍ത്തിയില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സുബോധ്കുമാറിന്റെ സര്‍വീസ് റിവോള്‍വര്‍ തട്ടിയെടുത്ത് പ്രശാന്ത് വെടിവച്ചു കൊല്ലുകയായിരുന്നു. പൊലീസുകാരനെ ആള്‍ക്കൂട്ടം വളയുന്ന വീഡിയോയില്‍ പ്രശാന്ത് ഉണ്ടെന്നും പൊലീസ് അറിയിച്ചു.

പൊലീസിന്റെ എഫ്.ഐ.ആറില്‍ ആദ്യം പ്രശാന്ത് നട്ടിന്റെ പേരുണ്ടായിരുന്നില്ല. എഫ്.ഐ.ആറില്‍ ബജ്‌റംഗ്ദള്‍ പ്രാദേശിക നേതാവായ യോഗേഷ് രാജാണ് സുബോധ്കുമാര്‍ സിങിനെ കൊന്ന കേസിലെ പ്രധാന പ്രതിയായിരുന്നത്. യോഗേഷ് രാജിനെ ഇതുവരെ പൊലീസ് പിടിച്ചിട്ടില്ല.

ഡിസംബര്‍ മൂന്നിനാണ് പശുവിന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാരോപിച്ച് ബുലന്ദ് ശഹറില്‍ ആള്‍ക്കൂട്ട ആക്രമണമുണ്ടായത്. ആക്രമണം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സബ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ് വെടിയേറ്റ് കൊല്ലപ്പെത്. ആക്രമണത്തില്‍ ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. 2014ല്‍ ദാദ്രിയില്‍ അഖ്‌ലാഖ് ഗോമാംസം കൈവശം വച്ചുവെന്ന് ആരോപിച്ച് കൊലചെയ്യപ്പെട്ട കേസ് ആദ്യം അന്വേഷിച്ചത് സുബോധ് കുമാറായിരുന്നു.

Top