ഭരണത്തില്‍ കീഴ്ഘടകങ്ങള്‍ ഇടപെടേണ്ട; ബ്രാഞ്ച് സമ്മേളനങ്ങളില്‍ കര്‍ശന നിര്‍ദേശവുമായി സിപിഎം

തിരുവനന്തപുരം: പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങളില്‍ കര്‍ശന മാര്‍ഗനിര്‍ദേശവുമായി സിപിഎം. ഭരണത്തില്‍ കീഴ്ഘടകങ്ങള്‍ ഇടപെടരുതാണ് പ്രധാന നിര്‍ദേശം. ജില്ലാ കമ്മിറ്റികള്‍ക്ക് താഴെയുള്ളവര്‍ ദൈനംദിന സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുത്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യരുതെന്നും നിര്‍ദേശം ഉണ്ട്.

തുടര്‍ഭരണം കിട്ടിയാല്‍ അഹങ്കാരികളാകുമെന്ന പ്രതിപക്ഷ വിമര്‍ശനം ഓര്‍മ്മിപ്പിച്ചാണ് സി പി എം കുറിപ്പ്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കള്‍ വരുമ്പോള്‍ സ്ഥാനങ്ങളില്‍ ഇളക്കം തട്ടുമെന്ന ആശങ്ക വേണ്ടെന്നും ഓര്‍മിപ്പിക്കുന്നുണ്ട്. ഉദ്ഘാടന പ്രസംഗത്തിനുളള കുറിപ്പിലാണ് നിര്‍ദേശങ്ങളുള്ളത്.

Top