രാഹുല്‍ ഗാന്ധി ഹിന്ദുവോ ക്രിസ്ത്യനോ ? വ്യക്തമാക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹിന്ദുവോ ക്രിസ്ത്യനോ എന്ന് വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് ഡോ.സുബ്രഹ്മണ്യന്‍ സ്വാമി.

രാഹുല്‍ ഗാന്ധി ഗുജറാത്തിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചതിനെ പരിഹസിച്ചാണ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരിക്കുന്നത്.

വര്‍ഷങ്ങളായി ക്രിസ്തീയ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നയാളാണ് രാഹുലെന്നും, പത്താം നമ്പര്‍ ജനപഥിലെ പളളിയില്‍ പ്രാര്‍ഥന നടത്തുന്നുണ്ടെന്നും, പിതാവ് രാജീവ് ഗാന്ധിയെ പോലെ ഹിന്ദുവാണെന്ന് പ്രഖ്യാപിക്കുന്നതുവരെ രാഹുലിനെ വിശ്വസിക്കാനാകില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി.

ഗുജറാത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടയ്ക്ക് രാഹുല്‍ ക്ഷേത്രങ്ങളും സന്ദര്‍ശിച്ചിരുന്നു.

ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഹിന്ദുത്വ ആശയത്തെ പ്രതിരോധിക്കാനാണ് രാഹുല്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.

തിങ്കളാഴ്ച ദ്വാരകയിലെ ദ്വാരകാധീശ് ക്ഷേത്രം സന്ദര്‍ശിച്ചാണ് രാഹുല്‍ ഗാന്ധി ഗുജറാത്ത് പര്യടനം ആരംഭിച്ചത്. 27-ന് അദ്ദേഹം കഗ്‌വാഡ് ഗ്രാമത്തിലെ ഖോഡല്‍ധാം ക്ഷേത്രവും സന്ദര്‍ശിച്ചു.

മാത്രമല്ല, രാജ്‌കോട്ട് ജില്ലയിലെ ജലരാം ക്ഷേത്രത്തിലും സുരേന്ദ്രര്‍നഗര്‍ ജില്ലയിലെ ചോട്ടില ക്ഷേത്രത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു.

Top