ദില്ലി : സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമിടയില്‍ അസമത്വം സൃഷ്ടിക്കുന്ന ദുരാചാരമാണ് മുത്തലാഖ് എന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഇന്ത്യന്‍ സമൂഹത്തിനിടയില്‍ അസമത്വം സൃഷ്ടിക്കുവാനെ ഇത്തരം നിയമങ്ങള്‍ ഇടയാക്കുകയുള്ളു എന്നും മതത്തിന്റെ പേരില്‍ സ്വാതന്ത്ര്യം നിഷേധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയുടെ 25ആം അനുഛേദം പ്രകാരം ധാര്‍മ്മികയുടെ പേരിലാണ് ചില നിയന്ത്രണങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. അതിലെങ്ങും തലാഖിനെ പരാമര്‍ശിച്ചിട്ടില്ല. ഭര്‍ത്താവിനെ ആശ്രയിച്ച് കഴിയുന്ന സ്ത്രീയെ പൊതു ഇടങ്ങളില്‍ പോലും മുത്തലാഖ് ചൊല്ലി ഒഴിവാക്കുന്ന നടപടി തികച്ചും അധാര്‍മ്മികമാണ്. യാതൊരുവിധ സുരക്ഷിതത്വവും ഉറപ്പ് നല്‍കുവാന്‍ സാധിക്കാതെ ജീവിതമാണ് സ്ത്രീകള്‍ നയിക്കുന്നതെന്നാണ് ഇത്തരം നടപടികളിലൂടെ തെളിയുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഹിന്ദു സമൂഹവും ഇത്തരം അധാര്‍മ്മിക നയങ്ങള്‍ പിന്തുടരുന്നതിന് തെളിവാണ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തതെന്നും രണ്ട് ലിംഗക്കെരെയും ഒരുപോലെ പ്രവേശിപ്പിക്കേണ്ട സ്ഥങ്ങളാണ് ആരാധനാലയങ്ങളെന്നും സ്വാമി അഭിപ്രായപ്പെട്ടു.