ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയേയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി ഡല്‍ഹി ലഫ്.ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.
മുന്‍ എഎപി സര്‍ക്കാരിന്റെ കാലത്ത് എസ്.കെ.എന്‍ അസോസിയേറ്റ്‌സ് എന്ന കമ്പനിക്ക് വഴിവിട്ട് അനുകൂല്യം നല്‍കിയെന്നാണ് സ്വാമിയുടെ ആരോപണം. 49 ദിവസമാണ് ഒന്നാം എഎപി സര്‍ക്കാര്‍ നീണ്ടുനിന്നത്.
ഡല്‍ഹി സര്‍ക്കാരുമായി വലിയ കരാര്‍ ഏറ്റെടുത്ത എസ്.കെ.എന്‍ അസോസിയേറ്റ്‌സ് വന്‍ നികുതി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും സ്വാമിയുടെ കത്തില്‍ പറയുന്നു. സര്‍ക്കാരിന് ഇലക്ട്രിക്കല്‍, എയര്‍ കണ്ടീഷണിംഗ്, എല്‍.പി.ജി, സി.എന്‍ജി വിതരണത്തിന്റെ കരാര്‍ ഈ കമ്പനിക്കായിരുന്നു. എസ്.കെ.എന്‍ അസോസിയേറ്റ്‌സിന്റെ നാലു ഉപകമ്പനികള്‍ എഎപിക്ക് രണ്ടു കോടി രൂപ നല്‍കിയെന്നും സ്വാമി ആരോപിക്കുന്നു.