ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയം കലുഷിതമായ സാഹചര്യത്തില്‍, ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു സ്വീകരിച്ച നിലപാട് പരിതാപകരമാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.
ഗവര്‍ണര്‍ ഇത്രയും ദിവസം മുംബൈയില്‍ തുടര്‍ന്നത് ശരിയായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയെ പിന്തുണച്ച് കഴിഞ്ഞ ദിവസം സ്വാമി രംഗത്തെത്തിയിരുന്നു. എംഎല്‍എമാര്‍ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത ശശികലയെ അധികാരമേല്‍ക്കാന്‍ അനുവദിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടിരുന്നു.