ദില്ലി: ധനമന്ത്രിക്ക് സാമ്പത്തിക ശാസ്ത്രമറിയില്ല എന്ന വിമര്‍ശനവുമായി ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യന്‍ സ്വാമി.
വളര്‍ച്ചയില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ വച്ച് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി നേതാവ് ധനമന്ത്രിയെ വിമര്‍ശിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ ഇന്നത്തെ യഥാര്‍ത്ഥ വളര്‍ച്ചാ നിരക്ക് എത്രയാണെന്ന് ധനമന്ത്രിക്കറിയാമോ ? മന്ത്രി പറയുന്നത് 4.8 ശതമാനമായി കുറഞ്ഞു എന്നാണ്. എന്നാല്‍ ഞാന്‍ പറയുന്നു, അത് 1.5 ശതമാനമായെന്ന്. കാര്യങ്ങളറിയാത്ത മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മൈക്ക് ഉദ്യോഗസ്ഥര്‍ക്ക് കൈമൈറുന്നത് കാണാമെന്നുമാണ് സ്വാമി പരിഹസിച്ചത്.
ആവശ്യം കുറയുന്നതാണ് ഇന്ന് രാജ്യം നേരിടുന്ന പ്രശ്‌നമെന്നും അല്ലാതെ ലഭ്യതക്കുറവല്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.