ന്യൂഡല്‍ഹി: രൂപയുടെ മൂല്യ തകര്‍ച്ച രാജ്യത്തിപ്പോഴും കള്ളപ്പണം ഉണ്ടെന്നതിന്റെ തെളിവാണെന്ന് ബിജെപി നേതാവും എംപിയുമായ സുബ്രമണ്യന്‍ സ്വാമി.
‘രൂപയുടെ മൂല്യമിടിയുന്നത് അമേരിക്കന്‍ സമ്പദ് വ്യസ്ഥയുമായി ബന്ധപ്പെട്ടല്ല. ഇന്ത്യയില്‍ വലിയ അളവില്‍ കള്ളപ്പണമുണ്ട്. അതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമാകുന്നത്. രൂപയുടെ പരിധിയിലധികമുള്ള വിനിമയമുണ്ടാകുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുമെന്നും’ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വികസിത രാജ്യമായി അമേരിക്ക നിലനില്‍ക്കുന്നിടത്തോളം കാലം ലോക സമ്പദ് വ്യവസ്ഥയില്‍ ഡോളര്‍ ശക്തമായിത്തന്നെ തുടരുമെന്നും നിലവില്‍ ഡോളറിന് യാതൊരുവിധ വെല്ലുവിളിയില്ലെന്നും സ്വാമി വ്യക്തമാക്കി.