ആധാര്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ആധാര്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.

ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതുമെന്നും സ്വാമി ട്വിറ്ററില്‍ കുറിച്ചു.

ആധാര്‍ നിര്‍ബന്ധമാക്കുന്ന സര്‍ക്കാര്‍ തീരുമാനത്തെ സുപ്രീംകോടതി തടയുമെന്ന് തനിക്ക് ഉറപ്പാണെന്നും സ്വാമി ട്വീറ്റ് ചെയ്തു.

മൊബൈല്‍ നമ്പറുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ വിശദീകരണമാവശ്യപ്പെട്ട് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.

Top