മുംബൈ: പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനായി പാകിസ്ഥാനുമായി ഇന്ത്യ യുദ്ധം ചെയ്യണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.
പാക്കിസ്ഥാനുമായി യുദ്ധത്തിനുള്ള നടപടികളെ കുറിച്ച് ഗൗരവമായി ഇപ്പോള്‍ത്തന്നെ ആലോചിച്ച് തുടങ്ങണമെന്നും, കുല്‍ഭൂഷണിന്റെ അമ്മയോടും ഭാര്യയോടും പാകിസ്ഥാന്‍ കാണിച്ച സമീപനം ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തിനു സമാനമാണെന്നും, അതു വഴിതെളിച്ചത് യുദ്ധത്തിലേക്കാണെന്നും സ്വാമി ചൂണ്ടിക്കാട്ടി.
മാത്രമല്ല, പാക്കിസ്ഥാന്റെ നടപടി തികച്ചും ദൗര്‍ഭാഗ്യകരമാണെന്നും, ഇന്ത്യാക്കാരെ മുഴുവന്‍ വേദനിപ്പിക്കുന്നതാണിതെന്നും, ഈ സാഹചര്യത്തില്‍ യുദ്ധം ചെയ്ത് പാക്കിസ്ഥാനെ നാല് കഷണങ്ങളാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ജാദവിന്റെ അമ്മയേയും ഭാര്യയേയും പാകിസ്ഥാന്‍ അപമാനിച്ചെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി.
ഉടന്‍ യുദ്ധം വേണമെന്നല്ല, എന്നാല്‍ അതിനുള്ള നടപടികള്‍ ഇപ്പോഴെ തുടങ്ങണം. . ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ സ്വാമി. അത് മിക്കപ്പോഴും പാര്‍ട്ടിയുടെ അഭിപ്രായവുമാകാറുണ്ടെന്നും പറഞ്ഞു.
അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തെ കുറിച്ച് ചോദിച്ചപ്പോള്‍, പാക്കിസ്ഥാനുള്ള ശക്തമായ മറുപടിയാണ് അതെന്ന് സ്വാമി പറഞ്ഞു.
എന്നാല്‍, ഇതിനൊരു ശ്വാശ്വത പരിഹാരം വേണമെങ്കില്‍ പാക്കിസ്ഥാനെ തുണ്ടാമാക്കിയേ തീരൂ എന്നും സ്വാമി ആവര്‍ത്തിച്ചു.