കൊല്ലം: കാര്‍ഷിക യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും സംയുക്തമായി നടപ്പാക്കുന്ന സ്മാം പദ്ധതിയില്‍ സബ്സിഡി നിരക്കില്‍ കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാം. ഇതിനായി agrimachinery.nic.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. കാട് വെട്ട് യന്ത്രം, പവർ ടില്ലർ, ട്രാക്ടർ, കൊയ്ത്ത് മെതിയന്ത്രം, മെഷീൻ വാൾ, സസ്യ സംസ്കാരണ ഉപകരണങ്ങൾ തുടങ്ങിയ കാർഷിക യന്ത്രങ്ങൾ വാങ്ങാനാണ് സബ്സിഡി ലഭിക്കുക. വ്യക്തിഗത ഗുണഭോക്താക്കൾക്ക് നിബന്ധനകളോടെ 50 ശതമാനം സബ്സിഡി ലഭിക്കും.
ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് 5 ശതമാനം വരെ നിബന്ധനകളോടെ സബ്സിഡി ലഭ്യമാണ്. കൂടാതെ അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം സബ്സിഡി നിരക്കില്‍ നിബന്ധനകളോടെ പരമാവധി 8 ലക്ഷം രൂപ വരെയും, കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് നിബന്ധനകളോട പദ്ധതി തുകയുടെ 40 ശതമാനം സബ്സിഡി നിരക്കിലും കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാം. സംശയ നിവാരണത്തിനും സാങ്കേതിക സഹായങ്ങള്‍ക്കും ഏറ്റവും അടുത്തുളള കൃഷി ഭവനിലോ അതാത് ജില്ലകളിലെ കൃഷി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായോ ബന്ധപ്പെടാവുന്നതാണ്.