substance use and night party in actress flat in kochi

കൊച്ചി: സിനിമാ മേഖലയില്‍ നിരീക്ഷണം ശക്തമാക്കാന്‍ പൊലീസ് ഒരുങ്ങുന്നു.

ഷൂട്ടിംങ്ങ് സ്ഥലങ്ങളിലും താരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം താമസിക്കുന്ന ഹോട്ടലുകളിലും ഒറ്റക്ക് താമസിക്കുന്ന ഫ്‌ളാറ്റുകളിലും നിരീക്ഷണം ശക്തമാക്കും. നിരോധിത ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരെയടക്കം ‘പൊക്കാന്‍’ തന്നെയാണ് പ്ലാന്‍.

കൊച്ചി നഗരത്തില്‍ താമസമാക്കിയ ഇതേ ജില്ലക്കാരി തന്നെയായ യുവനടിയുടെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് യുവനടിമാര്‍ ‘സമ്മേളിക്കുന്നത് ‘ സംബന്ധിച്ച് ചില നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ശ്രദ്ധേയയായ നടിയുടെ ഫ്‌ളാറ്റാണിത്. തൊട്ടടുത്ത് തന്നെ വീടുണ്ടായിട്ടും ഫ്‌ളാറ്റ് എടുത്ത് താമസിക്കുന്നതും അവിടെ ചില യുവനടിമാര്‍ സമ്മേളിക്കുന്നതും എന്ത് ഉദ്ദേശത്തിലാണെന്നാണ് പരിശോധിക്കുന്നത്.

രാത്രികാല ‘പാര്‍ട്ടികള്‍ ‘ക്ക് പോകുന്ന നടിമാരുടെ ഡ്രൈവര്‍മാരില്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ഭാവിയില്‍ ബ്ലാക്ക്‌മെയിലിങ്ങിനടക്കം താരങ്ങളെ ഉപയോഗിക്കാന്‍ സാധ്യത കൂടുതലാണെന്നാണ് പൊലീസിന്റ നിഗമനം.

മുന്‍പ് മയക്കുമരുന്ന് ഉപയോഗത്തിന് പ്രമുഖ നടന്‍, സഹസംവിധായിക, എയര്‍ഹോസ്റ്റസ് തുടങ്ങി ഏതാനും പേര്‍ കൊച്ചിയില്‍ അറസ്റ്റിലായിരുന്നു.

താരങ്ങള്‍ക്ക് ഇപ്പോഴും ലഹരി വസ്തുക്കള്‍ നല്‍കുന്നത് ആരാണ് എന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യം സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് തന്നെ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

Top