തിരുവനന്തപുരം: തലശേരിയില്‍ സി.പി.എം ഓഫീസ് ആക്രമിച്ച കേസില്‍ ജയിലിലായതിനെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ദളിത് പെണ്‍കുട്ടി അഞ്ജനയ്‌ക്കെതിരെ കേസെടുക്കണമോയെന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടി.
ആത്മഹത്യാ ശ്രമത്തിന് കേസെടുക്കുന്ന കാര്യത്തിലാണ് നിയമോപദേശം തേടിയിരിക്കുന്നത്. ആത്മഹത്യക്ക് കാരണമെന്ന് പെണ്‍കുട്ടി പറയുന്ന പരാമര്‍ശങ്ങള്‍ നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെയും കേസെടുക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടിയിട്ടുണ്ട്.
കുട്ടിമാക്കൂലിലെ സി.പി.എം. ഓഫീസില്‍ കയറി പ്രവര്‍ത്തകന്‍ ഷിജിനെ മര്‍ദിച്ചെന്ന കേസിലാണ് കോണ്‍ഗ്രസ് നേതാവ് എന്‍. രാജന്റെ മക്കളായ അഖില, സഹോദരി അഞ്ജന എന്നിവര്‍ ജയിലിലായത്. ജാമ്യം ലഭിച്ച ശേഷം വീട്ടിലെത്തിയ അഞ്ജന ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ആസ്പത്രിയില്‍ സുഖം പ്രാപിച്ചുവരികയാണിവര്‍.
ജയില്‍ മോചിതരായ ശേഷം ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ ഡിവൈഎഫ്‌ഐ നേതാവ് ടി.പി. ദിവ്യയുടെ മോശമായ പരാമര്‍ശങ്ങള്‍ അഞ്ജനയെ മാനസികമായി തളര്‍ത്തിയെന്നും ഇതാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.