ദാസ്യപ്പണി വിവാദത്തില്‍ പദവി നഷ്ടപ്പെട്ട സുദേഷ് കുമാറിന് കോസ്റ്റല്‍ എഡിജിപിയായി പുനര്‍ നിയമനം

sudhesh kumar

തിരുവനന്തരപുരം ; ദാസ്യപ്പണി വിവാദത്തില്‍ പദവിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട സുദേഷ്‌കുമാറിനെ കോസ്റ്റല്‍ എഡിജിപിയായി നിയമിച്ചു. കോസ്റ്റല്‍ സെക്യുരിറ്റിയില്‍ എഡിജിപി എക്‌സ് കാഡര്‍ തസ്തിക സൃഷ്ടിച്ചാണ് നിയമനം. എച്ച്‌ വെങ്കിടേഷ് വിജിലന്‍സ് ഐജി, ജി സ്പര്‍ജന്‍ കുമാര്‍ ബീവറേജസ് എംഡി എന്നിങ്ങനെയാണ് മറ്റു നിയമനങ്ങള്‍.

പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനു മര്‍ദനമേറ്റ വിഷയത്തില്‍ എല്ലാവരും തന്നെ കൈവിട്ടുവെന്ന് ഇന്നലെ ഐപിഎസ് അസോസിയേഷന്‍ യോഗത്തില്‍ സുദേഷ് കുമാര്‍ പരാതിപ്പെട്ടിരുന്നു. ഗവാസ്‌കറെ സന്ദര്‍ശിക്കാനും ഫോണില്‍ വിളിക്കാനും തയാറായ ഉന്നത ഉദ്യോഗസ്ഥരടക്കം ആരും തന്നെ കാണുകയോ വിളിക്കുകയോ ചെയ്തില്ലെന്നായിരുന്നു സുദേഷ് കുമാറിന്റെ ആക്ഷേപം. സുദേഷിന്റെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെ മര്‍ദിച്ചതു വിവാദമായതോടെയാണ് പദവി നഷ്ടമായത്.

Top