അമ്പത് കോടിയോളം മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തില്‍ യുവതാരം സുദേവ് നായരും ഒരു പോരാളിയുടെ വേഷത്തില്‍ എത്തുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. റിലീസിങ്ങിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളിലും സുദേവ് മികച്ചൊരു വേഷം ചെയ്യുന്നുണ്ട്. മാമാങ്കത്തിനായി സുദേവ് എട്ടു കിലോയോളം ഭാരം കുറച്ചെന്നും വിവിധ ആയോധന മുറകളില്‍ പരിശീലനം നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മാമാങ്കത്തില്‍ നായികയാകുന്നത് ബോളിവുഡ് താരം പ്രാചി ദേശായി ആണ്. കൂറ്റന്‍ സെറ്റൊരുക്കിയാണ് ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഷെഡ്യൂള്‍ നടക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് വേണു കുന്നപ്പള്ളിയാണ്. നേരത്തേ ചിത്രത്തിന്റെ ഒരാഴ്ച മാത്രം നീണ്ട ആദ്യ ഷെഡ്യൂള്‍ മംഗലാപുരത്ത് പൂര്‍ത്തിയാക്കിയിരുന്നു.
മാമാങ്കത്തില്‍ മമ്മൂട്ടിയെത്തുന്നത് നാലു ഗെറ്റപ്പുകളിലാണ്. ഇതില്‍ 35 മിനിറ്റോളം നീളുന്ന ഒരു ഗെറ്റപ്പില്‍ സ്ത്രൈണ ഭാവത്തിലാണ്. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ മൊഴിമാറ്റും. മലേഷ്യ, ഇന്തൊനീഷ്യ എന്നിവിടങ്ങളിലും റിലീസ് ഉണ്ടാകും. ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം ഒട്ടേറേ വൈകാരിക മുഹൂര്‍ത്തങ്ങളും ചേര്‍ന്നതാണ് മാമാങ്കമെന്ന് നിര്‍മാതാവ് വേണു കുന്നപ്പിള്ളി വ്യക്തമാക്കുന്നു.