സുധ കൊങ്കര- സൂര്യ ചിത്രം ‘പുറനാനൂറ്’ റിലീസാകാന്‍ വൈകും

സുധ കൊങ്കര- സൂര്യ എന്നിവര്‍ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം ‘പുറനാനൂറ്’ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ടീസറും പ്രധാന കഥാപാത്രണങ്ങളെയും എല്ലാം അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. ചിത്രം വരാന്‍ വൈകുമെന്ന് അറിയിച്ചിരിക്കുകയാണ് സൂര്യ.

‘പുറനാനൂറിന് കൂടുതല്‍ സമയം ആവശ്യമാണ്. ഈ സിനിമ വളരെ സവിശേഷവും ഞങ്ങളുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നതുമാണ്. ഞങ്ങളുടെ ഏറ്റവും മികച്ചത് നിങ്ങള്‍ക്ക് നല്‍കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നു. എത്രയും പെട്ടന് തന്നെ ചിത്രീകരണത്തിലേക്ക് കടക്കും. നിങ്ങളുടെ നിരന്തരമായ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി’. എന്നാണ് സൂര്യ എക്സില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും നസ്രിയ ഫഹദും ഉണ്ടാകും, ഇവരെ കൂടാതെ വിജയ് വര്‍മയും ചിത്രത്തിന്റെ ഭാഗമാകും. 2ഡി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സൂര്യ, ജ്യോതിക, രാജ്‌ശേഖര്‍ കര്‍പൂരസുന്ദരപാണ്ഡ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജി വി പ്രകാശ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ജി വിയുടെ നൂറാമത്തെ ചിത്രം കൂടിയാണ് ‘പുറനാന്നൂറ്’. ഒരു ക്ലാസിക് തമിഴ് സാഹിത്യകൃതിയാണ് ‘പുറനാനൂറ് ‘. പ്രണയം, യുദ്ധം, ആദ്യകാല തമിഴ് സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും മറ്റ് വശങ്ങള്‍ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ കൃതികള്‍. ഇതുമായി ചിത്രത്തിന് എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നത് വ്യക്തമല്ല. ചിത്രത്തില്‍ സൂര്യ കോളേജ് വിദ്യാര്‍ത്ഥിയായാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

Top