പി.ജയരാജന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്നിലെപ്പോലെയെന്ന് കെ. സുധാകരന്‍

k-sudhakaran

കണ്ണൂര്‍: സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്നിലെപ്പോലെയാണ് പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. പി. ജയരാജന് അധികാര ഭ്രാന്താണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇവിടം ഉത്തരകൊറിയയാണെന്നാണ് അദ്ദേഹം കരുതുന്നത്. ജനാധിപത്യത്തില്‍ പാര്‍ട്ടി ഭരണം അടിച്ചേല്‍പ്പിക്കാനുള്ള ആഗ്രഹമാണ് ജയരാജന്റേതെന്നും സുധാകരന്‍ പറഞ്ഞു.

എല്ലാം പാര്‍ട്ടിയുടെ കൈയിലാണെന്നാണ് ജയരാജന്‍ ധരിക്കുന്നതെങ്കില്‍ അത് ഒരു അസുഖമാണ്. താന്‍ എല്ലാത്തിനും മുകളിലാണെന്നാണ് അദ്ദേഹത്തിന്റെ തോന്നലെന്നും, ഇതുതന്നെയാണ് ഫാസിസത്തിന് ജന്മം നല്‍കുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ജയരാജന്റെ ഇത്തരം സമീപനത്തില്‍ തിരുത്തല്‍ വരുത്തേണ്ടത് സിപിഎം ആണ്. ഇത്തരം ഏകാധിപത്യ പ്രവണത പാര്‍ട്ടി പ്രവര്‍ത്തകര്‍ തടയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Top