ഷുഹൈബ് വധം ;സിബിഐ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരുമെന്ന് കെ സുധാകരന്‍

Sudhakaran

കണ്ണൂര്‍ : ഷുഹൈബ് വധക്കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടുള്ള നിരാഹാരസമരം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരം തുടരുമെന്നും സുധാകരന്‍ അറിയിച്ചു.

യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സുധാകരന്റെ അനിശ്ചിതകാല നിരാഹാര സമരം കലക്ടറേറ്റു പടിക്കല്‍ നാലാം ദിവസത്തിലേക്ക് കടന്നിരുന്നു. സുധാകരന്റെ ആരോഗ്യനില തൃപ്തികരമാണെന്നു മെഡിക്കല്‍ സംഘം പരിശോധിച്ചു വിലയിരുത്തി. പാര്‍ട്ടി ഏര്‍പ്പാടാക്കിയ സ്വകാര്യ ഡോക്ടര്‍മാരുടെ സംഘമാണു പരിശോധിച്ചത്. ജില്ലാ ആശുപത്രിയില്‍നിന്ന് എത്തിയ മെഡിക്കല്‍ സംഘത്തെ സുധാകരന്‍ തിരിച്ചയച്ചിരുന്നു.

ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാനായി കോണ്‍ഗ്രസ് ധനസമാഹരണവും നടത്തുന്നുണ്ട്.

അതേസമയം പ്രതികള്‍ക്കായുള്ള തിരച്ചില്‍ പത്താംദിവസവും പൊലീസ് തുടരുകയാണ്. നിയസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് പ്രതികളെയെല്ലാം നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

Top