sudhakaran satement about sabarimala women entrey

ചാരുംമൂട്: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ എന്തിനാണ് ഇത്രയും ബഹളമെന്നും സ്ത്രീകളെ ശബരിമലയില്‍ കയറ്റില്ലന്ന് പറയാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് എന്ത് അധികാരമാണ് ഉള്ളതെന്നും പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പടെയുള്ള പ്രമാണിമാരുടെ വാശിയിലും ഭാഷയിലും സംസാരിക്കാന്‍ തുടങ്ങിയാല്‍ രാത്രിയില്‍ മുണ്ടിട്ട് നടക്കുന്ന പല കഥകളും പാറയേണ്ടിവരും.

ദേവസ്വം ഭരണസമിതി വെറും മൂന്നു വര്‍ഷം കാലാവധിയുള്ള ഒരു സംവിധാനം മാത്രമാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം.

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി പറഞ്ഞാല്‍ സ്ത്രീകളെ കയറ്റണമെന്നുതന്നെയാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

സായിപ്പന്മാര്‍ ടൈ കെട്ടിയെന്ന് കരുതി സ്‌കൂള്‍ കുട്ടികളുടെ കഴുത്തില്‍ യൂണിഫോമിനൊപ്പം ടൈ ആണന്നു പറഞ്ഞ് കോണകം കെട്ടിയുള്ള പീഡനം അവസാനിപ്പിക്കണം.

കൂടാതെ എന്‍ട്രസ് പരീക്ഷ നിര്‍ത്തലാക്കി പ്ലസ്ടു പരീക്ഷയുടെ മാര്‍ക്ക് മാനദണ്ഡമാക്കി ഉപരിപഠനത്തിന് വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കണമെന്നും അലോട്ട്‌മെന്റ് സംവിധാനം നിര്‍ത്തലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുമ്പൊന്നും ആര്‍ക്കും അലോട്ട്‌മെന്റിനു വേണ്ടി കാത്തിരിക്കേണ്ടി വന്നിട്ടില്ല ഇപ്പോള്‍ പുതിയ പ്രതിഭാസമാണ് കാണുന്നത്. അലോട്ട്‌മെന്റ് സംവിധാനം ഉദ്യോഗസ്ഥന്മാരുടെ ഒത്തുകളിയാണന്നും മന്ത്രി ആരോപിച്ചു.

Top