കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ കോണ്‍ഗ്രസ്സുകാര്‍; സുധീരന്‍ സമയം കളയരുതെന്ന് ജി. സുധാകരന്‍

g sudhakaran

കൊച്ചി: കീഴാറ്റൂരില്‍ ദേശീയപാത ബൈപ്പാസിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളികള്‍ കോണ്‍ഗ്രസ്സുകാരെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. സെക്രട്ടറിയേറ്റിനു മുന്നിലടക്കം നിരവധി ഇടങ്ങളില്‍ സമരം നടക്കുന്നുണ്ടെന്നും ഇതിനോടു പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

വയല്‍ക്കിളികള്‍ കോണ്‍ഗ്രസ്സുകാരാണെന്നും ജോലിയില്ലാത്ത ചിലരാണ് സമരത്തെ പിന്തുണച്ച് രംഗത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. വയല്‍ക്കിളികളെ പിന്തുണച്ചെത്തിയ സുധീരന്‍ വെറുതെ സമയം കളയരുതെന്നും അദ്ദേഹം സൂചിപ്പിച്ചു.

എന്നാല്‍, കീഴാറ്റൂരില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും,സര്‍ക്കാരിനെതിരായ സമരത്തില്‍ ബിജപിക്കാരുമുണ്ടെന്നും, അത് കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെയാണോ ബിജെപി സമരത്തിനെത്തിയതെന്നും വ്യക്തമാക്കണമെന്ന് സുധാകരന്‍ പറഞ്ഞു.

അതേസമയം, മാധ്യമങ്ങളേയും സുധാകരന്‍ വെറുതെ വിട്ടില്ല. ദേശീയപാത വേണമെന്നാണു സര്‍ക്കാര്‍ നയമെന്നും വേണമെങ്കില്‍ മാധ്യമങ്ങള്‍ റഫറണ്ടം നടത്തിനോക്കിക്കോളൂ എന്നും പരിഹസിച്ചു.വയല്‍ക്കിളികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്കില്ലെന്നും സമരം നടത്തുന്നവര്‍ക്ക് ബദല്‍ മാര്‍ഗനിര്‍ദേശം മുന്നോട്ടുവയ്ക്കാന്‍ ഇല്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Top