കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ വീട്ടിലെ സഹായിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുപുഴ പാടിയോട്ടുംചാലിലെ പ്രസാദ്(37) ആണ് മരിച്ചത്. സുധാകരന്റെ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്.
ഇന്നലെ രാത്രി പതിനൊന്നോടെ ഉറങ്ങാന്‍ കിടന്ന ഇയാള്‍ രാവിലെയായിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ വീട്ടുജോലിക്കാരി വിളിച്ചുനോക്കിയപ്പോഴാണ് അനക്കമില്ലാത്ത നിലയില്‍ കണ്ടത്. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്മ: ലക്ഷ്മി, ഏകസഹോദരി: പ്രഭാവതി.
ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാക്കൂ എന്ന് പൊലീസ് അറിയിച്ചു. സുധാകരന്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരിലാണുളളത്. ഇന്ന് വൈകുന്നേരം അദ്ദേഹം കണ്ണൂരെത്തും.