തിരുവനന്തപുരം: ലോക്‌സഭ സ്പീക്കര്‍ സര്‍ക്കാരിന്റെ അജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിച്ചെന്ന് കെ പി സി സി അധ്യക്ഷന്‍ വിഎം സുധീരന്‍.
ഇ അഹമ്മദിനോടുള്ള കേന്ദ്ര സര്‍ക്കാര്‍ അനാദരവിനെതിരെ യൂത്ത് ലീഗ് രാജ്ഭവനു മുന്‍പില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ.അഹമ്മദിനോട് സര്‍ക്കാര്‍ കാണിച്ചത് ചരിത്രം പൊറുക്കാത്ത അനാദരവാണെന്ന് സുധീരന്‍ കുറ്റപ്പെടുത്തി.
തീന്‍മേശ വരെ എത്തിയ ഫാസിസം മരണത്തിന് ശേഷവും മതേതര വാദികളെ വേട്ടയാടുകയാണെന്നും ഇത് ചെറുക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റില്‍ കുഴഞ്ഞ് വീണ് മരിച്ച ഇ അഹമ്മദിനോട് കേന്ദ്ര സര്‍ക്കാര്‍ കടുത്ത അനാദരവ് കാണിച്ചെന്നും മരണം മറച്ചുവെച്ചുവെന്നും ആരോപിച്ചാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി രാജ്ഭവന് മുന്‍പില്‍ പ്രതിഷേധ കൂട്ടായ്മ നടത്തിയത്.